മമ്മൂട്ടിയുടെ മകൾ എന്ന പേരിൽ ആദ്യം അറിയപ്പെട്ട് ഇപ്പോൾ ഒരു ചിത്രകാരി എന്ന നിലയിൽ പ്രശസ്തയായ വ്യക്തിയാണ് സുറുമി മമ്മൂട്ടി. മലയാളികൾക്ക് ഏറെ പരിചിതമായ ആളാണ് സുറുമി. വരച്ച എല്ലാ ചിത്രങ്ങളുടെയും പ്രദർശനങ്ങൾക്ക് ഒരുക്കിക്കൊണ്ട് വരയുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി കൊണ്ടിരിക്കുകയാണ് സുറുമി. ഏഷ്യവില്ലെയുടെ അഭിമുഖത്തിൽ താൻ ഒരു സിനിമാ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തിയാണെങ്കിലും സിനിമ ഏറെ ഇഷ്ടമാണെന്നും എന്നാൽ പേടിയാണെന്നും സുറുമി പങ്കുവെച്ചു. ക്യാമറക്ക് മുൻപിൽ നിൽക്കുവാൻ നാണം ആണെന്നും കൂട്ടിച്ചേർത്തു.ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും എന്നാൽ നല്ല ചിത്രം എടുക്കുവാൻ സാധിക്കുമോ എന്ന് അറിയില്ല എന്നും സുറുമി പറഞ്ഞു.
ചെറുപ്പം മുതൽ വരയ്ക്കാൻ ഏറെ ഇഷ്ടമായിരുന്നു. ഫോട്ടോഗ്രഫിയുടെ കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. വാപ്പച്ചി ഒന്നും ചെയ്യുവാൻ നിർബന്ധിക്കില്ല എന്നും ഇഷ്ടമുള്ളത് ചെയ്യാൻ പൂർണ്ണ പിന്തുണ നൽകുമെന്നും സുറുമി പറഞ്ഞു. ഉപരിപഠനത്തിന് തിരഞ്ഞെടുത്തത് ആർട്സ് ആണ്. വരയ്ക്കുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊന്നിനും നൽകാനായിട്ടില്ല. അതുകൊണ്ടാണ് താൻ മറ്റെല്ലാ മേഖലകളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്നും പറഞ്ഞു.ചെറുപ്പം മുതൽ ചിത്രരചന ഉണ്ടെങ്കിലും ഇപ്പോഴാണ് അതിനെ ഗൗരവമായി നോക്കികാണുവാൻ തുടങ്ങിയത്. ദുൽഖറിന് തന്റെ ആർട്സ് വളരെ ഇഷ്ടമാണെന്നും പെയിൻറിംഗ് വാങ്ങാറുണ്ട് എന്നും പറഞ്ഞു.