മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ്. ഇതുവരെ പേര് പുറത്തുവിട്ടിട്ടില്ലാത്ത വിക്രമിന്റെ അമ്പത്തിയെട്ടാം ചിത്രത്തിലാണ് പഠാനും വേഷമിടുന്നത്. തുർക്കി പോലീസ് ഓഫീസർ ആയിട്ടാണ് ഇർഫാൻ പഠാൻ ചിത്രത്തിൽ വേഷമിടുന്നത്. എന്തുകൊണ്ട് ഈ വേഷത്തിലേക്ക് താനെന്ന ചോദ്യത്തിന് ‘ഞങ്ങൾക്ക് 100 ശതമാനം ഉറപ്പുണ്ട്’ എന്നായിരുന്നു അണിയറപ്രവർത്തകരുടെ മറുപടിയെന്ന് ഇർഫാൻ പഠാൻ പറഞ്ഞു.
ഇമെയ്കാ നൊഡികൾ, ഡിമോണ്ട് കോളനി എന്നീ ചിത്രങ്ങളുടെ സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ 25 ഗെറ്റപ്പുകളിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. പ്രിയ ഭവാനി ശങ്കർ നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം പരകരുന്നത് എ ആർ റഹ്മാനാണ്. 2020ൽ ചിത്രം തിയറ്ററുകളിൽ എത്തും.