രാജു മുരുകൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് സിനിമയാണ് ജിപ്സി. തമിഴ് സിനിമയിലെ പ്രിയങ്കരനായ നായകൻ ജീവയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം സണ്ണി വെയ്നും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.നടാഷ സിങ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽജോസ് ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലാൽജോസ് ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയുണ്ടായി. ഒന്നര വർഷക്കാലം മാത്രമാണ് താൻ തമിഴ്നാട്ടിൽ ഉണ്ടായിരുന്നത് എന്നും തന്റെ തമിഴ് മോശമാണെന്നും ഈ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത് തന്നെയാണെന്നും അതിനാൽ എൻറെ കുറവുകളെല്ലാം ശമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളും ലാൽജോസ് പങ്കുവെക്കുകയുണ്ടായി.