പുണ്യാളൻ അഗർബത്തീസ് , സു സു സുധീ വാത്മീകം , പ്രേതം , പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ഹിറ്റ് ബ്രേക്കിംഗ് ചിത്രങ്ങൾക്ക് ശേഷം ജയസൂര്യ രഞ്ജിത്ത് ശങ്കർ ടീം ഒന്നിക്കുന്ന ഞാൻ മേരികുട്ടിയുടെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിൽ മേരിക്കുട്ടി എന്ന സ്ത്രീ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പുതിയ മേക്ക്ഓവറുമായി ഇറങ്ങിയ ടീസർ പ്രേക്ഷകർ വളരെ സ്വീകാര്യതയോടെയാണ് ഏറ്റെടുത്തത്. കഥയുടെ സ്വഭാവത്തിന് അനുസരിച്ച് ഏതറ്റംവരെയും പോകാൻ തയാറായിട്ടുള്ള നടനും ഹിറ്റുകൾ മാത്രം തന്നിട്ടുള്ള സംവിധായകനും കൂടിചേർന്നുള്ള ഈ അടുത്ത സിനിമയും ജനങ്ങൾ ഏറ്റെടുക്ക്കുമെന്ന് തീർച്ചയാണ്. ഈ സിനിമയ്ക്കുവേണ്ടി ജയസൂര്യ കാതുകുത്തിയതും ശ്രദ്ധേയമായിരുന്നു.
ഇതിനോടൊപ്പം പളുങ്ക് എന്ന മമ്മുക്കയുടെ സിനിമയുടെ ലൊക്കേഷനായിരുന്ന മൂവാറ്റുപുഴയിൽ തന്നെയാണ് ഷൂട്ടിംഗ് ആരംഭിച്ചതെന്ന പ്രത്യേകതയും അതിലൊളിഞ്ഞിരിക്കുന്ന ഒരു രഹസ്യവും സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്റെ ഫേസ്ബുക് പേജിലൂടെ വെളിപ്പെടുത്തുകയുണ്ടായി. പളുങ്ക് എന്ന സിനിമയുടെ ലൊക്കേഷനിലാണ് മമ്മുക്കയോട് രഞ്ജിത്ത് ശങ്കർ പാസ്സഞ്ചർ എന്ന സിനിമയുടെ കഥ പറയാനായി അദ്ദേഹത്തിനടുത്തെത്തിയത്. കഥ കേട്ടുകഴിഞ്ഞപ്പോൾ സംവിധാനം ചെയ്യുന്നതാരാണെന്ന് മമ്മുക്ക ചോദിക്കുകയും അത് താൻ തന്നെയാണെന്ന് പറഞ്ഞപ്പോൾ മമ്മുക്ക അഭിനന്ദിക്കുകയും ചെയ്തു. മമ്മുക്ക അന്ന് നോ പറഞ്ഞിരുന്നെങ്കിൽ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ ഉണ്ടാകില്ലായിരുന്നു എന്നുള്ള വിവരവും അദ്ദേഹം പങ്കുവെച്ചു .
കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതായിരുന്ന മേക്ക്ഓവർ വീഡിയോക്ക് ലഭിച്ച സ്വീകാര്യത പ്രേക്ഷകർ എത്രത്തോളം ഈ സിനിമക്കായി എത്രത്തോളം കാത്തിരിക്കുന്നു എന്നതിനുള്ള തെളിവാണ്.
കാത്തിരിക്കാം നല്ലൊരു ചിത്രത്തിനായി. ഞാൻ മേരിക്കുട്ടി റംസാന് തിയേറ്ററിൽ എത്തും എന്നാണ് പ്രതീക്ഷ.