ആര്‍ത്തു ചിരിക്കുന്ന തമാശ ചിത്രങ്ങള്‍ പോലെ കല്യാണ കുറിയും കോമഡിയില്‍. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു പഴയ ബോംബ് കഥ തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ബിബിന്‍ ജോര്‍ജ് വിവാഹിതനാവുകയാണ്. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു.
ചിരി പകരുന്ന നര്മ്മങ്ങളുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ കല്യാണ കുറിയും ഇപ്പോള്‍ വൈറലാവുകയാണ്. സംവിധായകന് സിദ്ദിഖിനാണ് ബിബിന്‍ കല്യാണക്കുറി ആദ്യമായി നല്കിയതും ക്ഷണിച്ചതും.
ടെലിവിഷന്‍ കോമഡികളില്‍ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈ-ടെല്ലിന്റെ ഉല്‍ഘാടന സമയത്തായിരുന്നു ബിബിന്‍ വിവാഹക്കാര്യം അറിയിച്ചത്.മേയ് 20-നാണ് വിവാഹം.