ദിലീപ് മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമാണ് കമ്മാരസംഭവം.തമിഴ് യുവതാരം സിദ്ധാർത്തും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സിദ്ധാർഥിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഇത്.
രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്
ഇതിനിടെ ചിത്രം തമിഴ് നാട്ടിൽ ഒരു റെക്കോർഡ് കൂടി സ്ഥാപിച്ചിരിക്കുകയാണ്.ഒരു മലയാള സിനിമ തമിഴ് നാട്ടിൽ ആദ്യ ദിനം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് കമ്മാരസംഭവം നേടിയെടുത്തത്.
ചിത്രം 33 ലക്ഷത്തിലധികം ആദ്യ ദിനം തമിഴ് നാട്ടിൽ നിന്നും നേടി.മോഹൻലാൽ നായകനായ വില്ലൻ സ്ഥാപിച്ച 27 ലക്ഷത്തിന്റെ റെക്കോർഡ് ആണ് കമ്മരസംഭവം തകർത്തത്.25 ലക്ഷം നേടിയ ഹേയ് ജൂഡ് ആണ് മൂന്നാം സ്ഥാനത്ത്. മൂന്ന് ചിത്രത്തിലും തമിഴ് താരങ്ങൾ ഉണ്ടെന്നതാണ് ശ്രദ്ധേയം.