മലയാള സിനിമയിൽ നിരവധി ക്വാളിറ്റി സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. ആദ്യചിത്രമായ മങ്കി പെൻ മുതൽ അവസാന ചിത്രമായ ജൂൺ വരെ നീളുന്നു ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പട്ടിക.ഇപ്പോൾ ഇതാ തൃശൂർ പൂരം ചിത്രം പ്രഖ്യാപികച്ചിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്.
മലയാളത്തിന്റെ പ്രിയപ്പെട്ട നായക നടനായ ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.
ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.റൗണ്ട് വിജയൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ പ്രദർശനത്തിനെത്താൻ പാകത്തിന് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കും.