കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഫഹദും സുരാജും ഒന്നിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും. ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച ചിത്രം നിരവധി പുരസ്കാരങ്ങൾ ആണ് വരികൂടിയത്.ചിത്രത്തെ പറ്റി ആരും അറിയാത്ത വളരെ രസകരമായ കാര്യങ്ങൾ പങ്കുവെക്കുകയാണ് നടി ഉർവശി.
സജീവ് പാഴൂർ എന്ന സംവിധായകൻ ഒരു നാല് വർഷങ്ങൾക്ക് മുൻപ് ഒരു കഥയുമായി എന്നെ കാണുവാൻ വന്നു.വളരെ നല്ലൊരു കഥ . നായകനായി സജീവ് ആലോചിക്കുന്നത് ഇന്ദ്രൻസിനെ ആണെന്നും പറഞ്ഞു. എനിക്കും അതിൽ പൂർണ സമ്മതം.എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും ആ സിനിമ നടന്നില്ല.
കഴിഞ്ഞ വർഷം എന്നോട് സുഹാസിനി ഒരു സിനിമ കാണുന്നതിനെ പറ്റി പറഞ്ഞു. എന്നാൽ ഞാൻ വരുന്നില്ല എന്നാണ് ഞാൻ സുഹാസിനിയോട് പറഞ്ഞത്.പിറ്റേന്ന് സുഹാസിനി വന്ന് എന്നോട് സിനിമയുടെ കഥ പറഞ്ഞു. പണ്ട് ഞാൻ കേട്ട അതേ കഥ … സുഹാസിനി കണ്ട സിനിമയുടെ പേര് തൊണ്ടിമുതലും ദൃക്സാക്ഷിയും… എനിക്ക് വളരെ സന്തോഷം തോന്നി. താമസിച്ചാണെങ്കിലും ഈ കഥ സിനിമയായല്ലോ .. ഈ ചിത്രത്ത ഇന്ദ്രൻസ് ചേട്ടൻ നായകൻ ആയാലും കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്കാരം ഇന്ദ്രൻസ് ചേട്ടൻ വാങ്ങിക്കുക തന്നെ ചെയ്യും ,ഉർവശി പറഞ്ഞു.