താരങ്ങളുടെ സൗഹൃദ സംഗമ വേദി കൂടിയായി അമ്മ മഴവില്ല് മെഗാഷോയുടെ റിഹേഴ്സൽ ക്യാമ്പ്. ഇപ്പോഴിതാ അണിയറയിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി മനോഹരമായയ ഒരു ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.
`അസ്സലായി ഡാൻസ് കളിക്കണേ` എന്നു പറഞ്ഞ അവതാരകയ്ക്ക് മമ്മൂക്ക നൽകുന്ന അഡാർ മറുപടിയാണ് ടീസറിലെ ഹൈലൈറ്റ്.
അമ്മ മഴവില്ലിന്റെ അണിയറ വിശേഷങ്ങള്‍ കോർത്തിണക്കിയുള്ള പ്രത്യേക പരിപാടി ‘അമ്മ മഴവില്ല് അണിയറ’ ഇന്നു രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും.