2010-ല്‍ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തുടക്കം കുറിച്ച താരമാണ് എമി ജാക്സൺ. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും കാമുകനായ ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന വാർത്ത പങ്കുവെച്ചത്. യന്തിരന്റെ രണ്ടാം ഭാഗം ആണ് എമി അവസാനമായി അഭിനയിച്ച സിനിമ.
ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും.
ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതൽ വയറിലെ സ്ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ ഭാരം വര്‍ധിക്കുന്നതുമെല്ലാം എമി കൃത്യമായി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ തന്റെ നിറവയറിന്റെ ചിത്രമാണ് എമി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ഗർഭാവസ്ഥയെ ഞാൻ പുണരുന്നു– ശരീരത്തിലെ പാടുകളും, അമിതഭാരവും എല്ലാം ഉൾപ്പെടെ തന്നെ. ഈ ചിത്രം മാതൃത്വത്തെ പ്രതിനിധാനം ചെയ്യുന്നു. എന്റെ ശരീരിരത്തിന്റെ കഴിവുകളോർത്ത് എനിക്ക് അഭിമാനം തോന്നുന്നു. സ്ത്രീ ഒരു അദ്ഭുതമാണ്.’–എമി കുറിക്കുന്നു.