ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് നീരാളി.ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാലിന്റെ പുതിയ ലുക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയ വിഷയമാണ്.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
ചിത്രം ഒരു ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നും ഹ്യുമറിനും സെന്റിമെന്റ്സിനും തുല്യ പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടുണ്ടെന്നും എന്നുമാണ് കിട്ടിയ റിപ്പോർട്ടുകൾ. യാത്രകളും സാഹസികതയും ഈ ചിത്രത്തിൽ ചർച്ചാവിഷയം ആയി മാറുന്നുണ്ട് ഈ ചിത്രം
റാം ഗോപാൽ വർമ്മയുടെ സംവിധാന സഹായിയായിരുന്ന അജോയ് വർമ്മ ഈ ചിത്രം ഒരുക്കുന്നത് ഒട്ടനേകം ബോളീവുഡ് അണിയറ പ്രവർത്തകരുടെ സഹായത്തോടെയാണ്. നദിയ മൊയ്ദുവാണ് ഈ ചിത്രത്തിലെ നായികാ. മലയാളി താരം പാർവതി നായർ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി വരുന്നത് മലയാളികൾ പോത്തെട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ദിലീഷ് പോത്തൻ ആണെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.ദിലീഷ് കുറച്ചു നാളുകൾക്ക് ശേഷം ചെയ്യുന്ന നെഗറ്റീവ് കഥാപാത്രം ആകും ഇത്.നാസറും ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നു.ചിത്രത്തെ പറ്റി പറയുമ്പോൾ ദിലീഷ് പോത്തന് നൂറ് നാവാണ്.
ഏതൊരു മലയാളിയും കാണാൻ കൊതിക്കുന്ന വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നും, സസ്പെൻസും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ചിത്രമാണ് നീരാളി എന്നും ദിലീഷ് പോത്തൻ പറയുന്നു. ഹോളീവുഡ് നിലവാരമുള്ള ടെക്നിക്കൽ ആസ്പെക്റ്റ്സും, വി എഫ് എക്സും ഈ ചിത്രത്തിൽ ഉണ്ടെന്നും ദിലീഷ് പോത്തൻ പറയുന്നു. മുംബൈ സെറ്റപ്പിലുള്ള ഷൂട്ടിംഗ് വേറെ അനുഭവമായിരുന്നു എന്നും ദിലീഷ് പറയുന്നു.