വിജയം ഒരു തരം ലഹരി ആണെന്നും പരാജയത്തെ ഉൾക്കൊള്ളാനാണ് പുതുതലമുറയെ പഠിപ്പിക്കേണ്ടത് എന്നും നടൻ മോഹൻലാൽ.തൃപ്പൂണിത്തുറ ജെടിപാക്കില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍ കേരളയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘’ഇന്നത്തെ കുട്ടികള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. വിജയമാണ് എല്ലാവരുടെയും ലക്ഷ്യം. വിജയത്തിനൊരു ലഹരിയുണ്ട്. ഏതു ലഹരിയും അമിതമായാല്‍ അത് ബോധത്തെ നശിപ്പിക്കും. എന്നാല്‍, അതിനൊപ്പംതന്നെ പരാജയത്തെയും ഉള്‍ക്കൊള്ളാന്‍ നമ്മള് പഠിക്കണം’’- മോഹന്‍ലാല്‍ പറഞ്ഞു.
ഇന്നത്തെ തലമുറയ്ക്ക് തോൽവിയെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരോഗ്യം പോലെ തന്നെയാണ് വിജയം എന്നും അത് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം എന്നും അദ്ദേഹം പറയുന്നു. രാവും പകലും അധ്വാനിച്ചതിന്റെ ഫലമായി പുറത്തിറങ്ങിയ നിരവധി സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും തന്നെ തളർത്തിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.