നടനും സംവിധായകനുമായ പൃഥ്വിരാജ് മലയാളികളുടെ ഇഷ്ട താരമാണ്. താരത്തെ പറ്റിയുള ട്രോളുകൾ പലതും അദ്ദേഹവും ഒപ്പം ഭാര്യ സുപ്രിയ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിയെക്കുറിച്ചു വൈറലായിരിക്കുന്ന പുതിയൊരു ട്രോൾ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. പൃഥ്വി എത്തുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പുതിയ ഒരു പരസ്യവുമായി കൂട്ടിയിണക്കിയാണ് ട്രോൾ എത്തിയിരിക്കുന്നത്.
ട്രോളിന്റെ ഉള്ളടക്കം ഇതാണ്. മകളെ പി ടി എ മീറ്റിങ്ങിന് കൊണ്ടുപോയ പൃഥ്വി സുപ്രിയ ഉദേശിച്ചതിലും നേരത്തെ വീട്ടിൽ എത്തി.കാര്യം തിരക്കിയപ്പോൾ മകൾ പറഞ്ഞു “ആടി സെയിൽ തുടങ്ങിയെന്നു പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു.. താങ്ക്സ് അച്ഛാ..”ഇത് ഷെയർ ചെയ്യാതിരിക്കാനാവില്ലെന്നു പറഞ്ഞ് ഇൻസ്റ്റാഗ്രാമിലൂടെയാണ് സുപ്രിയ ഇത് പങ്കുവച്ചിരിക്കുന്നത്.