പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്
ചിത്രത്തിൽ സയ്ദ് മഹ്മൂദ് എന്ന ഒരു കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗങ്ങളിൽ വരുന്ന സംഘട്ടനരംഗങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നതും പൃഥ്വിരാജ് തന്നെ. അതിനാൽ സംവിധായകനായും നടനായും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് പൃഥ്വിരാജ് സിനിമ പൂർത്തിയാക്കിയത്. ഇതിനെ ട്രോൾ വീഡിയോയായി ഒരുക്കിയിരിക്കുകയാണ് ചില കലാകാരന്മാർ .ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തായി എന്നു പറഞ്ഞു രൂപീകരിച്ച ഈ വീഡിയോ പൃഥ്വിരാജ് തന്നെ ഷെയർ ചെയ്തിരിക്കുകയാണ് .ഈ വീഡിയോയിൽ കാണുന്ന പോലെ അത്ര എളുപ്പമല്ല എന്നും എന്നാൽ ഇതുപോലെ തന്നെ രസകരമായിരുന്നു ഷൂട്ടിങ് അനുഭവമെന്നും കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
Wasn’t this easy. But was almost this much fun 😁 https://t.co/y9Ivt2JGRv
— Prithviraj Sukumaran (@PrithviOfficial) May 27, 2019