”ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്” എന്ന ക്യാംപെയ്ന്റെ ഭാഗമായി കേന്ദ്ര കായിക-യുവജന മന്ത്രി രാജ്യവര്‍ധന്‍ റത്തോര്‍ തുടങ്ങി വച്ച ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് നടന് മോഹന്‍ലാല്‍.
താന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്ന ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തത്. ഇതോടൊപ്പം തെന്നിന്ത്യന്‍ യുവനടന്മാരായ സൂര്യ,ജൂനിയര്‍ എന്‍ടിആര്‍, പൃഥിരാജ് എന്നിവരെ മോഹന്‍ലാല്‍ ചലഞ്ച് ചെയ്യുകയും ചെയ്തു.
ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കുന്ന ആള് ആരോഗ്യസംരക്ഷണത്തിനായി ചെയ്യുന്ന വ്യായാമമോ മറ്റു പ്രവൃത്തികളോ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ രൂപത്തില്‍ എടുത്ത ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കണം.
ഫിറ്റ്നസ് ചലഞ്ച് എന്ന ഹാഷ് ടാഗോടെ ഇത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുമ്ബോള്‍ മറ്റാളുകളെ ഇതേ രീതിയില്‍ ചലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയ രാഷ്ട്രീയ-വിനോദമേഖലകളിലെ പ്രമുഖര്‍ ഇതിനോടകം ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്.
Accepting #FitnessChallenge from @Ra_THORe for #HumFitTohIndiaFit. I invite @Suriya_offl @tarak9999 @PrithviOfficial to join #NewIndia – a healthy India. pic.twitter.com/CVcK2VFArf
— Mohanlal (@Mohanlal) May 30, 2018