ഇന്ന് കലൂരിൽ കൂടെ പോയ ഒരു ബൈക്ക് കണ്ടപ്പോൾ യാത്രക്കാർ ആദ്യം വിചാരിച്ചത് ഏതോ ചെത്ത് പയ്യന്മാർ ബൈക്കിൽ കറങ്ങുന്നതാണെന്നാണ്.എന്നാൽ സൂക്ഷിച്ചു നോക്കിപ്പോൾ ആണ് ബൈക്കിലെ ആ ചെത്ത് പയ്യനെ എല്ലാവരും ശെരിക്കും കണ്ടത്.സാക്ഷാൽ മെഗാസ്റ്റാർ മമ്മൂക്കയായിരുന്നു ബൈക്കിൽ എറണാകുളം ടൗണിൽ കൂടി കറങ്ങിയത്.ബി എം ഡബ്യുവിന്റെ ബൈക്കിൽ ആയിരുന്നു മമ്മൂക്കയുടെ കറക്കം.
ആഢംബര വാഹനങ്ങളോട് മമ്മൂക്കയ്ക്കുള്ള ഭ്രമം അദ്ദേഹത്തിനെ അടുത്ത് അറിഞ്ഞിട്ടുള്ളവർക്ക് അറിയുന്ന കാര്യമാണ്.എന്നും പുതിയ വാഹനങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് താൽപര്യവും ഉണ്ടായിരുന്നു.