മിക്ക നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് എങ്കിലും മമ്മൂട്ടിയുടെ കൂടെ മാത്രം അഭിനയിക്കാൻ സാധിക്കാത്ത നടിയാണ് മഞ്ജു വാര്യർ.മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്.
മറ്റ് നടന്മാരുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജു വാര്യർ ഇതുവരെയും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഇടവേള എടുത്തെങ്കിലും പിന്നീട് റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു സജീവമായെങ്കിലും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ മാത്രം കഴിഞ്ഞില്ല.
കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹൻലാൽ ആണ് മഞ്ജുവിന്റെ പുതിയ ചിത്രം. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ പോലും