ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാറിന്റെ ക്യാമറയ്ക്ക് മുന്നിലേക്കുള്ള വരവ് ആഘോഷമാക്കി മലയാള സിനിമാലോകം. കൊച്ചിയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ മലയാള സിനിമയുടെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും പങ്കുചേർന്നു. ജഗതി ശ്രീകുമാർ എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന സിൽവർസ്റ്റോം അമ്യൂസ്മെൻറ് പാർക്കിന്റെ പുതിയ പരസ്യത്തിലാണ് ജഗതി ശ്രീകുമാർ അഭിനയിക്കുന്നത്. മകൻ രാജ്കുമാറും ജഗതിയുടെ മറ്റുകുടുംബാംഗങ്ങളും ആണ് ഈ പരസ്യത്തിലെ മറ്റ് അഭിനേതാക്കൾ. ഏറെക്കാലമായി മലയാളസിനിമ പ്രേമികളുടെയും ജഗതിശ്രീകുമാറിന്റെ ആരാധകരുടെയും അഭ്യർത്ഥന മൂലമാണ് ജഗതി വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തുന്നത്.