ഷെയിൻ നിഗം നായകനായെത്തിയ ഇഷ്ക് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ആദ്യം മുതൽ ലഭിക്കുന്നത്.നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോൾ ഇപ്പോൾ കേരളത്തിലെ എല്ലാ നിയമസഭാ സാമാജികർക്കുയി ഒരു പ്രത്യേക പ്രദർശനം ഒരുക്കുകയാണ് ഇഷ്ക് അണിയറപ്രവർത്തകർ. തിരുവനന്തപുരം അജന്ത തിയേറ്ററിൽ ചൊവ്വാഴ്ച രാത്രി 8.45നാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചിത്രത്തിൻറെ പ്രത്യേക പ്രദർശനം കാണാൻ അജന്ത തിയേറ്ററിലെത്തും. ചിത്രം സംസാരിക്കുന്ന വിഷയം നവയുഗ കേരളത്തിൽ ഏറെ സുപ്രധാനമായ ഒരു വിഷയമായതിനാൽ ആണ് നിയമസഭാസാമാജികർ കൂടുതൽ ഗൗരവപൂർവ്വം ഈ ചിത്രത്തെ കാണുന്നത്.ചില എംഎൽഎമാരും മന്ത്രിമാരും ഇതിനോടകം തന്നെ ചിത്രം കണ്ടു കഴിഞ്ഞു.