ജീപ്പിന്റെ ആരാധികയായി മാറിയ ബോളിവുഡ് താര സുന്ദരി ജാക്വിലിന് ഫെര്‍ണാണ്ടസ് തന്റെ മെയ്ക്കപ്പ് ആർട്ടിസ്റ്റിനും കോംപസ് സമ്മനിച്ചിരിക്കുന്നു. കോട്ടയം മേമുറി സ്വദേശിയും ജാക്വിലിൻ ഫെർണാണ്ടസിന്റെ മുഖ്യ സ്റ്റൈലിസ്റ്റുമായ ഷാൻ മുട്ടത്തിലിനാണ് പുതിയ കോംപസ് സമ്മനിച്ചത്. അപ്രതീക്ഷിത സമ്മാനമായിട്ടാണ് ഷാന്‍, ജാക്വിൽ കോംപസ് സമ്മാനിക്കുന്നത്.
വാഹനം സമ്മാനിക്കുന്നതിന്റെ വിഡിയോയും ഷാൻ സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ജാക്വിലിന് ഫെര്‍ണാണ്ടസും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്.
2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്സ്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.