സോഷ്യൽ മീഡിയ സെൻസേഷൻ ഗേൾ പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.പ്രിയ വാര്യരുടെ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി .ചിത്രത്തിലെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയപ്പോഴാണ് ക്യാമറക്കണ്ണുകൾ പ്രിയ വാരിയരുടെ മേക്കപ്പ് ഇല്ലാതെ ഉള്ള ചിത്രങ്ങൾ പകർത്തിയത്.
അഭിനയത്തിനു പുറമേ ഇപ്പോൾ ഫൈനൽസ് എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.ശ്രീദേവി ബംഗ്ലാവ് കൂടാതെ ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നു. സൈബർ കുറ്റകൃത്യങ്ങൾ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായങ്ക് ശ്രീവാസ്തവയാണ്.