ഡാഡി കൂൾ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് മലയാളത്തിലെ നവ സിനിമയുടെ വക്താക്കളിൽ പ്രമുഖനായി മാറിയ വ്യക്തിയാണ് ആഷിഖ് അബു.നിരൂപക പ്രശംസ നേടിയതും അതെ സമയം സാമ്പത്തിക വിജയമായതും ആയ ഒരു പിടി സിനിമകൾ ആഷിഖ് ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ വൈറസ് എന്ന ചിത്രത്തിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് അദ്ദേഹം.മമ്മൂട്ടിയെ വച്ച് ചിത്രം ചെയ്തിട്ടുള്ള ആഷിക് അബു ഒരു മമ്മൂട്ടി ഫാൻ ആയതുകൊണ്ടാണ് മോഹൻലാലിനെ വച്ച് സിനിമയെടുക്കാൻ ആലോചിക്കാത്തത് എന്ന് ചിലർ പറഞ്ഞിരുന്നു.
എന്നാൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മോഹൻലാലിനോട് തനിക്ക് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ഉടൻ തന്നെ ഉണ്ടാകുമെന്നും ആഷിഖ് അബു പറഞ്ഞു. മോഹൻലാൽ ഒരു സീനിയർ ആക്ടർ ആയതുകൊണ്ടും വളരെയധികം കഴിവുള്ള ഒരു വ്യക്തി ആയതുകൊണ്ടും അദ്ദേഹത്തിന് പറ്റിയ ഒരു സിനിമ കണ്ടെത്തുക എന്നത് വളരെ റിസ്ക് നിറഞ്ഞ ഒരു കാര്യമാണെന്നും തുറന്നു പറയുകയാണ് ആഷിഖ്. ശരിയാവുകയാണെങ്കിൽ ഉടൻതന്നെ ഒരു മോഹൻലാൽ ചിത്രം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.