സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കെ വി ആനന്ദിന്റെ കാപ്പാന് തിയേറ്ററുകളിലെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്നാട്ടിലെയും കേരളത്തിലെയും സിനിമ പ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്.കഴിഞ്ഞ വര്‍ഷം രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 വമ്പന്‍ തുകയ്ക്ക് വിതരണത്തിനെത്തിച്ച് ടോമിച്ചന് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ഓഗസ്റ്റ് 30നാണ് ചിത്രത്തിന്റെ റിലീസ്.കാപ്പാനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ്.ചെന്നൈ, ഡല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് കാപ്പാൻ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആര്യയാണ്.