കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ പോലും.
ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.ഒരു സിനിമ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ആ ചിത്രത്തിന്റെ പേരിലോ, ഡിസൈനിലോ costumes ഇറങ്ങുന്നത്..മുൻപ് ഒരുപാട് ചിത്രങ്ങളുടെ പേരിലും ഇങ്ങനെ ഉണ്ടായിട്ടുള്ളത് നമ്മൾ കണ്ടിട്ടുണ്ട് ..ആ നിരയിലേക്ക് ഇപ്പോൾ മോഹൻലാലും..
സ്ത്രീ പ്രേക്ഷകർക്കിടയിൽ ഒരു ചിത്രത്തിനുണ്ടായ സ്വീകാര്യതയാണ് ഇത് കാണിയ്ക്കുന്നത്.. ആരാണ് ഇതിന്റെ സൃഷ്ടാക്കൾ എന്നറിയില്ല.. അവർക്ക് മോഹൻലാൽ മൂവി ടീമിന്റെ ഒരായിരം നന്ദി