രഞ്ജിത്തും മോഹൻലാലും ഒന്നിക്കാൻ ഇരുന്ന പുതിയ ചിത്രമാണ് ബിലാത്തിക്കഥ.സേതുവും രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്.ചിത്രം ഈ വർഷം തന്നെ ഷൂട്ടിംഗ് തുടങ്ങുവാൻ ഇരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രഞ്ജിത്ത് ഈ ചിത്രത്തിൽ നിന്ന് പിന്മാറി എന്നുള്ളതാണ്.രഞ്ജിത്തിന് പകരം സേതു ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിൽ മോഹൻലാൽ കാണുമോ എന്ന് ഉറപ്പിയിട്ടില്ല.
ഇതിന് പകരം മോഹൻലാലിനെ നായകനാക്കി ഒരു സ്വന്തത്ര സിനിമ ചെയ്യുവാൻ ഒരുങ്ങുകയാണ് രഞ്ജിത്.ഇതിന്റെ ഷൂട്ടിംഗ് മെയ് 14ന് ആരംഭിക്കും.അതിന് ശേഷമാകും ലുസിഫറിന് വേണ്ടി മോഹൻലാൽ ജോയിൻ ചെയ്യുക.