ഈ വർഷം ഇതുവരെ രണ്ട് സൂപ്പർ ഹിറ്റുകളുമായി ബോക്സ് ഓഫീസിൽ നിറഞ്ഞുനിൽക്കുകയാണ് യുവതാരം ടോവിനോ തോമസ് .മോഹൻലാൽ നായകനായി എത്തിയ ലൂസിഫറും നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെയുമാണ് ടോവിനോയുടെ ഈ വർഷം റിലീസിനെത്തിയ ചിത്രങ്ങൾ. രണ്ടും ബോക്സോഫീസിൽ വലിയ വിജയങ്ങളായിരുന്നു.
ഇപ്പോൾ ഇതാ ടോവിനോയുടേതായി 3 ചിത്രങ്ങൾ ഒരേ മാസം തന്നെ റിലീസിന് തയ്യാറെടുക്കുകയാണ് .ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് ആണ് ഇതിൽ ആദ്യ ചിത്രം. ജൂൺ ഏഴാം തീയതി ചെറിയ പെരുന്നാൾ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. നിപ്പ വൈറസ് അറ്റാക്ക് പ്രമേയമാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുമെന്നാണ് കരുതുന്നത്. ജൂണിൽ ടോവിനോയുടെ രണ്ടാമത്തെ ചിത്രം ജൂൺ 21ന് റിലീസ് എത്തും.ആൻഡ് ദി ഓസ്കാർ ഗോസ് ടൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അവാർഡ് ജേതാവ് സലിം അഹമ്മദ് ആണ് .നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ലുക്ക ആണ് അടുത്തമാസം റിലീസിനെത്തുന്നത് ടോവിനോയുടെ മൂന്നാമത്തെ ചിത്രം. ജൂൺ 28ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ അഹാന കൃഷ്ണകുമാർ ആണ് നായികയായെത്തുന്നത്.