മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ് മരക്കാർ.മരക്കാരുടെ ജീവിതം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്.ഇപ്പോൾ മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ഏത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണത്. ചിത്രം ഇപ്പോൾ അതിനെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.ദി ക്യൂ എന്ന തന്റെ യൂട്യൂബ് ചാനലിന് വേണ്ടി പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനും ആയ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശൻ കുഞ്ഞാലി മരക്കാരെ കുറിച്ച് മനസ്സ് തുറന്നിരുന്നു.അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദാമോദരൻ മാസ്റ്റർ എന്ന വലിയ രചയിതാവിലൂടെയാണ് കുഞ്ഞാലി മരക്കാർ എന്ന ഈ പ്രോജെക്ടിനെ കുറിച്ചുള്ള ചിന്ത തന്റെ മനസ്സിൽ ഉടലെടുത്തതെന്ന് പ്രിയദർശൻ പറയുന്നു. അതിനുമുൻപ് മൂന്നാം ക്ലാസിൽ താൻ പഠിച്ച ചരിത്ര പാഠം മരക്കാരെ തന്റെ മനസ്സിലെ ഹീറോ ആക്കി എന്നും തന്റെ മനസ്സിലെ ആ നായകന്റെ അവതരണമാണ് ഈ ചിത്രം എന്നും അദ്ദേഹം പറയുന്നു. റിസർച്ചിനു ശേഷം പോലും ചരിത്രപരമായ വിവരങ്ങൾ വളരെ കുറച്ചു മാത്രമേ ലഭിച്ചുള്ളൂ. അതിനാൽ ചരിത്രത്തെക്കാൾ കൂടുതൽ ഫിക്ഷൻ ആണ് ചിത്രത്തിലുണ്ടാവുക. എന്നിരുന്നാലും പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്നാണ് പ്രതീക്ഷ എന്നും പ്രിയൻ പറഞ്ഞു.