ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകനായി മാറിയ ആളാണ് എസ്.എസ് രാജമൗലി. രാജമൗലിയുടെ അടുത്ത സിനിമ ഏതാണെന്ന് അറിയുവാൻ സിനിമാ ലോകം കാത്തിരിക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി.അതിന് അവസനമായിട്ടാണ് കഴിഞ്ഞ മാസം അദ്ദേഹം തന്റെ അടുത്ത സിനിമ പ്രഖാപിച്ചത്.
ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രം രണ്ട് സഹോദരന്മാരുടെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണും ജൂനിയര്‍ എന്ടിആറുമായിരിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സാമന്തയാണ് ചിത്രത്തിലെ നായിക. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്റേതാണ് ചിത്രത്തിന്റെ കഥ.
ഇന്ത്യന്‍ സിനിമയിലെ താരപ്രമുഖര്‍ ഈ ചിത്രത്തില്‍ വേഷമിടുമെന്നാണ് സൂചന. എന്നാല്‍ മറ്റ് താരങ്ങളുടെ പേരുകള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡി.വി.വി ധനയ്യ ആയിരിക്കും. ഇന്ത്യന്‍ സിനിമ ഇന്നു വരെ കാണാത്ത ദൃശ്യ വിസ്്മയം തന്നെ ആയിരിക്കും ഈ ചിത്രമെന്ന് രാജമൗലി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ചിത്രത്തിന്റെ പേരിട്ടിട്ടില്ല.പോലീസ് കാരനായ ചേട്ടനും ഗ്യാങ്സ്റ്ററായ അനിയന്റെയും കഥയാണ് ചിത്രം പറയുന്നത്.
രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
തെലുങ്കില്‍ ഒരുക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും റിലീസ് ചെയ്യും.