ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ താരമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന താരം ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസപിടിച്ചു കഴിഞ്ഞു. രാജസ്ഥാന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ടീമിന്റെ ജയങ്ങളിലെല്ലാം നിര്‍ണായക പങ്കുവഹിച്ച താരം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരിക്കുകയാണ്.
താരത്തിന്റെ പ്രകടനം കണ്ട് ആരാധന മൂത്ത ഒരു ആരാധികയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായി ജയ്പൂരില്‍ നടന്ന മത്സരം കാണാനെത്തിയ ഒരു ആരാധിക സഞ്ജു എന്ന് തന്റെ കവിളില്‍ എഴുതിയാണ് ശ്രദ്ധേയയാത്. ഷെഫാലി ചുഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന ട്വീറ്റ് രാജസ്ഥാന്‍ റോയല്‍സ് റീട്വീറ്റ് ചെയ്യുകയായിരുന്നു. ഫോട്ടോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ഓറഞ്ച് ക്യാപ്പ് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…