വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിലേക്ക് കാളിദാസ് ജയറാമിനെയും പരിഗണിക്കുന്നതായി സൂചന.വാർത്തയുടെ നിജസ്ഥിതി അറിയില്ല എങ്കിലും കാളിദാസിനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ.വിജയുടെ 64ആം ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്.
നിലവിൽ ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് കാളിദാസ്.തമിഴ് സിനിമയിൽ കൂടിയായിരുന്നു കാളിദാസ് നായക നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.അതേ സമയം വിജയ് തന്റെ പുതിയ ചിത്രമായ ബിഗിളിന്റെ തിരക്കുകളിൽ ആണ് ഇപ്പോൾ.