ആർഎസ്എസ് വർഗീയതക്കെതിരെ ആഞ്ഞടിച്ച സിനിമാ നടൻ വിനായകനെതിരെ കഴിഞ്ഞദിവസങ്ങളിലായി സോഷ്യൽ മീഡിയ സൈബർ യുദ്ധം നടന്നിരുന്നു. ഇതിന് മറുപടി ഒന്നും വിനായകൻ നൽകിയില്ലെങ്കിലും ഇപ്പോൾ പരോക്ഷമായി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ .തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കവർ ഫോട്ടോയും പ്രൊഫൈൽ പിക്ചറും മാറ്റി ആണ് അദ്ദേഹം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കവർ ഫോട്ടോ അയ്യപ്പൻറെ ചിത്രവും പ്രൊഫൈൽ പിക്ചർ കാളിയുടെ ചിത്രമാണ് വിനായകൻ ഇപ്പോൾ നൽകിയിരിക്കുന്നത്.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു എന്നും കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജനസേവകര്‍ ആലോചിക്കണമെന്നും ആണ് വിനായകൻ ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വിനായകൻ നായകനായെത്തുന്ന പുതിയ ചിത്രമായ തൊട്ടപ്പൻ ബഹിഷ്കരിക്കണമെന്ന് ആഹ്വാനവുമായി ആർഎസ്എസ് വക്താക്കളും രംഗത്തെത്തിയിരുന്നു.