സിനിമയിൽ കഷ്ടപ്പെട്ട് വന്നവരുടെ ലിസ്റ്റ് പരിശോധിച്ചാൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പേരാണ് ജയസൂര്യയുടെത്.ഇപ്പോൾ നായകനായി തിളങ്ങുന്ന ജയസൂര്യ ഒരുകാലത്ത് അവസരങ്ങൾക്ക് വേണ്ടി അലഞ്ഞു നടന്നിരുന്ന സമയം ഉണ്ടായിരുന്നു. അങ്ങനെ ചാൻസ് അന്വേഷിച്ചു നടന്ന ഒരു കഥ വെളിപ്പെടുത്തുകയാണ് ജയസൂര്യ ഇപ്പോൾ .
സംവിധായകരായ സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത വിയറ്റ്നാം കോളനി ലൊക്കേഷനിൽ താൻ ചാൻസ് തേടി പോയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യ. ആലപ്പുഴയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ആലപ്പുഴക്കാരൻ അല്ലാത്തതുകൊണ്ട് തനിക്ക് അവസരം കിട്ടിയില്ല, ജയസൂര്യ പറഞ്ഞു .പിന്നീട് ഇവരുടെ ഇൻ ഹരിഹർ നഗറിലും അഭിനയിക്കാൻ ചാൻസ് ചോദിച്ച് ചെന്നിരുന്നു. അവിടെയും അവസരം ലഭിച്ചില്ല. എന്നാൽ പിന്നിട് സിദ്ദിക്ക് ചിത്രം ഫുക്രിയിൽ നായകനാവാനുള്ള ഭാഗ്യമാണ് ജയസൂര്യ തേടിയെത്തിയത്.