മലയാളത്തിന് പുറമേ അന്യഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് നമിത പ്രമോദ്. താരമിപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.വിവാഹ ശേഷം താൻ സിനിമയിലേക്ക് ഉണ്ടാകില്ല എന്നും കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നമിതാ പ്രമോദ് പറയുന്നു. ഒരു സിനിമ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ താരം നടത്തിയത്. സെറ്റിൽ ആയിക്കഴിഞ്ഞാൽ സിനിമയിൽ വരില്ലെന്നും കുടുംബത്തിന്റെ അടിത്തറ അമ്മയാണെന്നും താരം വ്യക്തമാക്കുന്നു.കല്യാണം കഴിഞ്ഞ് സെറ്റില്‍ ആയ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ നമിതക്ക് അറിയാമെന്നും സിനിമയാണ് തന്റെ ജീവിതം എന്നൊന്നും കരുതുന്നില്ല എന്നും സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകൂ എന്നും താരം തുറന്നു പറയുകയാണ്.
“സിനിമ മേഖലയില്‍ നിലക്കുമ്പോൾ ഹെയര്‍ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ” നമിത പറയുന്നു. വിവാഹശേഷവും അഭിനയിക്കാനുള്ള ആഗ്രഹം ഉള്ള നടിമാരാണ് ഇപ്പോൾ സിനിമ രംഗത്തുള്ളത്. അവരിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കുന്ന നാമിത പ്രമോദിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലാവുകയാണ്.