സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ… അങ്കമാലി ഡയറീസിലെ കരുത്തുറ്റ നായകൻ വിൻസെന്റ് പെപ്പെ എന്ന ആന്റണി വർഗീസിന്റെ രണ്ടാം ചിത്രം എന്ന നിലയിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആദ്യം മുതൽ തന്നെ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചന്റെ സംവിധാനവും വിനായകൻ,ചെമ്പൻ തുടങ്ങി മികച്ച സിനിമകളിലെ സ്ഥിരസാന്നിധ്യമായ കുറച്ചനേകം നടന്മാരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി. ആദ്യ ഷോ കഴിഞ്ഞത് മുതൽ ചിത്രത്തിന് മികച്ച റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ചിത്രം പത്ത് ദിവസത്തിൽ നിന്നായി 6 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു.വിഷുവിന് കൂടുതൽ ചിത്രങ്ങൾ റിലീസ് ഉണ്ടായിരുന്നു എങ്കിലും ഈ ആന്റണി വർഗീസ് ചിത്രം ഇപ്പോളും ശക്തമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ഇതിനിടെ ഇന്നലെ വൈകീട്ട് മൂന്നാം വാരത്തിലും നിറഞ്ഞ സദസ്സുമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ നായകനും സംവിധായകനും പെരിന്തൽമണ്ണ വിസ്മയയിൽ ലഭിച്ച സ്വീകരണവും ലഭിച്ചു.