എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദിഷ പഠാണി. ദിഷ പഠാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വിമ്മിംഗ് പൂളില്‍ കൈ കുത്തി നില്ക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
ആര്‍ക്കൊക്കെ ഇത് ചെയ്യാനാകും എന്ന അടിക്കുറിപ്പോടെയാണ് ദിഷ പഠാണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന വന്‍ ബജറ്റ് ചിത്രമാണ് സംഘമിത്രയിലാണ് ദിഷ പഠാണി ഇനി നായികയാകുക. ജയം രവി, ആര്യ എന്നിവരാണ് സിനിമയില്‍ നായകന്മാരായി എത്തുക. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ഒരുക്കുക.