മനു അശോകന് സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്.
ചിത്രത്തെ പുകഴ്ത്തി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് .ഉയരെ കാണാൻ താമസിച്ചു എന്നും എന്നാൽ അത് എന്നെ ഇത് എഴുതുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചില്ല എന്നും കുറിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസൻ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ബാക്കിയുള്ള സംസ്ഥാനങ്ങൾ മലയാളസിനിമയിലേക്ക് നോക്കുവാൻ ഉയരേ കാരണമാകുമെന്നും വിനീത് ശ്രീനിവാസൻ തന്റെ പോസ്റ്റിൽ പറയുന്നു. ഓരോ താരങ്ങളുടെയും ടെക്നിക്കൽ ക്രൂവിന്റെയും പേര് എടുത്ത് അഭിനന്ദിക്കാനും വിനീത് ശ്രീനിവാസൻ മറന്നില്ല.