സണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി.സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തില്‍ 96 ലൂടെ പ്രിയങ്കരിയായ ഗൗരി കിഷനാണ് നായിക
അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു 96.വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രം തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ചർച്ചാവിഷയം ആയിരുന്നു.സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേതുപതിക്കും തൃഷയ്ക്കും ഒപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൈാരാള്കൂടിയുണ്ട്. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരി.ജി.കിഷൻ
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.റേറ്റ് കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസ് നിർമ്മിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി . ഇമോഷനും ഫാന്റസിയും എല്ലാം ചേരുന്ന ഒരു മനോഹര ചിത്രമാകും അനുഗ്രഹീതൻ ആന്റണി. മിഥുന് മാനുവല്‍ തോമസിന്റെ അസിസ്റ്റന്റായിരുന്ന പ്രിന്‍സ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.