മലയാള സിനിമ ലോകത്ത് ഏറെ ചർച്ചാവിഷയമായ താരവിവാഹമായിരുന്നു ദിലീപിന്റെയും കാവ്യാ മാധവന്റെയും.വിവാഹത്തിന് ശേഷം ഉടൻ തന്നെ അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിന് കുടുംബ സമേതം ഇരുവരും പോയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇപ്പോൾ ഇതാ ഇരുവരും ആദ്യമായി ഒരു പൊതുചടങ്ങിൽ പങ്കെടുത്തത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.കുടുംബ സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള ആരുടെയോ വിവാഹത്തിനാണ് ദിലീപും കാവ്യയും മകൾ മീനാക്ഷിയും പങ്കെടുത്തത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് സാരി അണിഞ്ഞ് സുന്ദരിയായ മീനാക്ഷിയുടെ ചിത്രമാണ്.അടുത്തൊരു നായിക കൂടി മലയാള സിനിമയ്ക്ക് എന്ന് തോന്നിപ്പിക്കും വിധത്തിൽ സുന്ദരിയാണ് ചിത്രത്തിൽ മീനാക്ഷി.എന്തായാലും ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.