2019 ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്.സൂപ്പർ ഓവറിലേക്ക് കടന്ന മത്സരവും സമനിലയിൽ അവസാനിക്കുകയായിരുന്നു.എന്നാൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയത് ഇംഗ്ലണ്ട് ആയതിനാൽ ഇംഗ്ലണ്ട് ചാമ്പ്യൻസ് ആവുകയായിരുന്നു.
241 റണ്‍സ് നേടിയ ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ബെന്‍ സ്റ്റോക്സ് പുറത്താകാതെ 84 റണ്‍സുമായി പൊരുതി നിന്നാണ് ഇംഗ്ലണ്ട് കൈവിട്ട മത്സരം തിരിച്ച് പിടിച്ചത്. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരത്തിന് അവസാന ഓവറില്‍ ഭാഗ്യവും തുണച്ചു. ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സ് പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിനിടെ ഫീല്‍ഡറുടെ ത്രോ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതാണ് മത്സരം ന്യൂസിലാണ്ടിന്റെ പക്കല്‍ നിന്ന് വഴി മാറുവാന്‍ ഇടയായത്.