സിനിമ താരം അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്ക് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിലും ഇടയിലായിരുന്നു അപകടം. എറണാകുളത്തു നിന്നു സ്വദേശമായ വളാഞ്ചേരിയിലേയ്ക്കു പോകുകയായിരുന്നു സിനിമ താരം അനീഷ്.
എടപ്പാള്‍ ഭാഗത്തു നിന്നു ചങ്ങരംകുളം ഭാഗത്തേയ്ക്കു വരുന്ന പിക്ക്അപ്പ് വാനായിരുന്നു അനീഷിന്റെ വാഹനത്തില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്നു വാഹനത്തിനു ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കു പറ്റിട്ടില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടം കണ്ടു നിന്നു നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നില്‍കിയത്.
അനീഷ് ജി മേനോനോന്റെ വാക്കുകൾ
ഇന്നലെ രാവിലെ എടപ്പാൾ- ചങ്ങരംകുളം ഹൈവേയിൽ വെച്ച് എന്റെ കാർ ഒരു ‘ആക്സിഡന്റ്’ൽ പെട്ടു!
വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോൾ ഇടതു സൈഡിൽ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന്
‘u turn’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു
അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്കൊണ്ട് മാക്സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു!! ‘കാർ ടോട്ടൽ ലോസ്’ ആയി.
‘സീറ്റ് ബെൽറ്റും എയർബാഗും’ ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാർത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്.
ആ ‘പിക്കപ്പ്’ ന് പകരം
ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവിൽ അപകടപരമായ രീതിയിൽ ‘u turn’ ചെയ്തിരുന്നത് എങ്കിൽ… ഓർക്കാൻ കൂടെ പറ്റുന്നില്ല!!!
…പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടിൽ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ്!! പ്രത്യേകിച്ചു- “സൂപ്പർ ബൈക്ക്”- യാത്രികർ…
നമ്മുടെ അനുഭവങ്ങൾ ആണ് ഓരോന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്..
*വേഗത കുറക്കുക.
*ഹെൽമെറ്റ് /സീറ്റ്ബെൽറ്റ് ശീലമാക്കുക.
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക.
ഓരോ ജീവനും വലുതാണ്.
ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകൾ കൂടെ പറയാം..
എടപ്പാൾ-ചങ്ങരംകുളം റൂട്ടിൽ സഞ്ചരിക്കുന്നവർ ഈ പേരുകൾ ഓർത്ത് വെക്കുക.. ഉപകാരപ്പെടും.
– ആൻസർ, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്.
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളായ യുവാക്കൾ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
“ഓരോ ജീവനും വലുതാണ്”
– അനീഷ് ജി മേനോൻ.