തൊണ്ണൂറുകളുടെ പ്രിയ ജോഡിയായിരുന്ന സുരേഷ് ഗോപി – ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. നസ്രിയയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തെ കുറിച്ച് സംവിധായകൻ അനൂപ് പറയുന്നതിങ്ങനെ. അനൂപ് തന്നെയാണ് തിരക്കഥയും.
“പേപ്പർ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ചിത്രത്തെ കുറിച്ച് ഒരു ഒഫീഷ്യൽ അന്നൗൺസ്മെന്റ് നടത്താറായിട്ടില്ല. മൂന്ന് പേർക്കും കഥ ഇഷ്ടപ്പെട്ടു. കൂടാതെ അവരെല്ലാം വലിയ ആവേശത്തിലുമാണ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഹ്യൂമറിന് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി സ്റ്റോറിയാണ് ചിത്രം. സുരേഷ് ഗോപി ചിത്രത്തിലെ ഹീറോയല്ല. എങ്കിലും വളരെ പ്രധാനപ്പെട്ട ഒരു റോളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ചാക്കോച്ചി സ്റ്റൈൽ റോളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒരു റോളായിരിക്കും ഇത്.”