കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ ചിലയാളുകള്‍ നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി. വാട്സ്ആപ്പിലും മറ്റും പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്നാണ് പ്രതിഷേധമെന്ന പേരില്‍ കേരളത്തില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമസംഭവങ്ങള്‍ കണ്ടതിന് ശേഷമായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും ട്വീറ്ററിലൂടെയുമുള്ള പാര്‍വതിയുടെ പ്രതികരണം. ‘പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്നത് തെമ്മാടിത്തരമാണ്. വഴിതടഞ്ഞ് യാത്രക്കാരെ അപമാനിക്കുകയാണ്.
കോഴിക്കോട് വിമാനത്താവളം-ചെമ്മാട്-കൊടിഞ്ഞി-ചെട്ടിപ്പടി-താനൂര്‍ എന്നിവിടങ്ങളില്‍ റോഡില്‍ മാര്‍ഗ തടസം സൃഷ്ടിക്കുകയും യാത്രക്കാരെ അപമാനിക്കുകയും ചെയ്യുന്നു. ദയവ്ചെയ്ത് ഈ സന്ദേശം കൈമാറി സുരക്ഷിതരായിരിക്കൂ. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്.’- പാര്‍വതി പറയുന്നു.