ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മുഴുവന്‍ മദേഴ്സ് ഡേയുടെ ആശംസകളില്‍ നിറഞ്ഞിരിക്കുകയാണ്. അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയറു ചെയ്തു കൊണ്ടും, കുറുപ്പുകള്‍ പങ്കുവെച്ചുമാണ് കൂടുതല്‍ പേരും മദേഴ്സ് ഡേ ആഷോഷിച്ചത്. താരങ്ങളും സോഷ്യല്‍ മീഡിയയില്‍ അമ്മമാര്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.നടൻ ആന്റണി വർഗീസും മാതൃദിന സന്ദേശവുമായി എത്തിയിരുന്നു. അമ്മയോടോപ്പുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആന്റണി മാതൃദിന ആശംസകൾ അറിയിച്ചത്.
Happy mothers day ….. എന്നെ പോത്തുപോലെ വളർത്തി സിനിമ എന്ന് പറഞ്ഞു ഒരു പണിക്കും പോകാതെ അതിന്റെ പിന്നാലെ പോയപ്പോൾ അന്നും ഇന്നും എന്നും കട്ടക്ക് കൂടെ നിന്ന അമ്മച്ചിക്ക്… എന്ന ക്യാപ്ഷനോട് കൂടിയാണ് ആന്റണി പോസ്റ്റ് ഇട്ടത്. ഓട്ടോ ഡ്രൈവറായ അച്ഛന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് മെയ് ദിന ആശംസകൾ ആന്റണി അറിയിച്ചതും ഏറെ വൈറലായിരുന്നു.