മലയാളത്തിലെ കഴിവുറ്റ യുവതാരങ്ങളിൽ ഇതിൽ ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഇന്ദ്രജിത്ത് സുകുമാരൻ. അഭിനയത്തിൽ മാത്രമല്ല മറ്റു കലാപരമായ മേഖലകളിലും ഇന്ദ്രജിത്ത് കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഇന്ദ്രജിത്ത് പിതാവ് സുകുമാരനെ അനുകരിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അമ്മ മല്ലികാ സുകുമാരൻ തന്നെയാണ് ഇത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ” മല്ലികേ, നീ വാങ്ങിച്ചു തന്ന ഷർട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരൻ പറയുന്ന രീതിയിൽ അനുകരിക്കുകയാണ് ഇന്ദ്രജിത്ത് ഇവിടെ. വീഡിയോ കാണാം