കൊച്ചിയിൽ കുട്ടികൾക്കുവേണ്ടി കിഡ്സ് ബുട്ടീക്കും ഹെയർ സലൂണും ആരംഭിച്ച് നടൻ അജു വർഗ്ഗീസും ഭാര്യ അഗസ്റ്റിന അജുവും. ടൂല ലൂല എന്ന് പേരിട്ടിരിക്കുന്ന സംരംഭം മാതൃദിനമായ ഇന്ന് ഉൽഘാടനം ചെയ്യപ്പെട്ടു.വിശിഷ്ടാതിഥികൾ ഉൽഘാടനം നടത്തുന്ന പതിവിന് വിപരീതമായി അജു വർഗീസിന്റെ നാല് മക്കളും ചേർന്നാണ് കടയുടെ ഉൽഘാടനം നിർവഹിച്ചത്. സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സാന്നിഹിതർ ആയിരുന്നു. നടൻ ആസിഫ് അലിയും കുടുംബവും മമ്ത മോഹൻദാസ്, അർജുൻ അശോകൻ,നിരഞ്ജന അനൂപ് തുടങ്ങിയവർ ഉൽഘാടന ചടങ്ങിനായി എത്തിയിരുന്നു.മറ്റൊരു രസകരമായ കാര്യമെന്താണെന്നാൽ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഭാര്യ സൈറ റഹ്മാൻ ആണ് ഷോപ്പിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്.കടയുടെ ഉൽഘാടനത്തിനായി ഏവരെയും ക്ഷണിച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു.കൊച്ചിയിൽ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുക.