സിനിമ മോഹവുമായി ആദ്യം ചെന്ന ഓഡിഷനിൽ ചോദിച്ചത് ഒന്നര ലക്ഷം രൂപയെന്ന് ടോവിനോ തോമസ്. ഒരു അഭിമുഖത്തിലാണ് നടൻ മനസ്സ് തുറന്നത്. സിനിമയുടെ പേരും പറഞ്ഞ് ഫ്രോഡ് പണി കാണിക്കുന്നവരുടെ അടുത്തേക്കാണ് എത്തിപ്പെട്ടത്. ശരിക്കും അങ്ങനെ ഒരു ആളും ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നും ഒരു റൂമും എടുത്ത് വെറുതേ ഇരിക്കുകയായിരുന്നുവെന്നും ടൊവിനോ വ്യക്തമാക്കി. മലയാള സിനിമയില്‍ കഴിവിന് മാത്രമാണ് സ്ഥാനം കുറുക്ക് വഴികള്‍ തേടരുതെന്നും ടൊവിനോ പറഞ്ഞു.
“ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. അഭിനയിക്കാന്‍ ജോലി വരെ ഉപേക്ഷിച്ച സമയമായിരുന്നു. അത്രയും പണം നല്കാന് പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ വേറൊരു വേഷമുണ്ട് അപ്പോള്‍ ഒരു ലക്ഷം ആയി. അയ്യായിരം രൂപ പോലും കൈയ്യിലില്ലെന്ന് പറഞ്ഞു. അപ്പോള്‍ അമ്പതിനായിരം ആയി. ഞാന്‍ പറഞ്ഞു ചേട്ടാ ജീവിതത്തില്‍ കണ്ടിട്ടില്ല അത്രയും രൂപ”