നേരറിയാൻ തിയറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തുകയാണ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ അമ്പതുകോടി ക്ലബിലേക്കുള്ള പ്രയാണത്തിലാണ്. കേരളത്തിൽ മാത്രമല്ല മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം നേര് വലിയ തോതിലാണ് സ്വീകരിക്കപ്പെട്ടത്. യു എ ഇയിൽ മാത്രം ഇതുവരെ ഒരു ലക്ഷം ആളുകളാണ് ‘നേര്’ കാണാൻ തിയറ്ററുകളിലേക്ക് എത്തിയത്.
യു എ ഇയിൽ മാത്രം ഇതുവരെ ഒരു ലക്ഷം ആളുകളാണ് ‘നേര്’ സിനിമ കണ്ടത്. ഈ നേട്ടം യു എ ഇയിൽ സ്വന്തമാക്കുന്ന ഒമ്പതാമത്തെ മോഹൻലാൽ ചിത്രമാണ് ‘നേര്’. തെന്നിന്ത്യയിൽ നിന്ന് മോഹൻലാൽ മാത്രമാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ഒമ്പത് ചിത്രങ്ങൾ ഈ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകരും. തെന്നിന്ത്യയിൽ മറ്റൊരു നടനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് ഇത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.
#Neru — 100K admits for Neru from UAE BOX OFFICE 🔥
9th 100K admits movie for #Mohanlal, HIGHEST for any South Indian Hero 👏🥵
FORT 🔥
— AB George (@AbGeorge_) December 27, 2023