നിർമാണ രംഗത്തേക്ക് ദുൽക്കർ കടക്കുമെന്ന് ഏറെ നാളുകളായി വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ദുൽഖർ ഈ വാർത്ത സ്ഥിതീകരിച്ചതുമാണ്.ഇപ്പോൾ ദുൽഖർ നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജ നടന്നിരിക്കുകയാണ്.അശോകന്റെ ആദ്യരാത്രി എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.ചിത്രത്തിൽ ദുൽഖർ കാണില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആരൊക്കെയാണ് ചിത്രത്തിന്റെ ഭാഗമെന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാലോകം
ദുൽക്കറിന്റെ ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, ശേഖർ മേനോൻ, ജേക്കബ് ഗ്രിഗറി, വിജയരാഘവൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമാവും ‘അശോകന്റെ ആദ്യ രാത്രി’. സംവിധായകനും പുതുമുഖമാണ്.