ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരി ആണ് സാനിയ അയ്യപ്പൻ.ക്വീൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സാനിയ അയ്യപ്പൻ ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രത്തിലൂടെ താൻ ഒരു മികച്ച നടി കൂടി ആണെന്ന് തെളിയിക്കുന്നു. ഇപ്പോഴിതാ താൻ നല്ലൊരു ഗായിക കൂടിയാണ് എന്ന് തെളിയിക്കുകയാണ് സാനിയ ഇയ്യപ്പൻ.
ഇൻസ്റ്റഗ്രാമിൽ കൂടിയാണ് തൻറെ സംഗീതവാസന സാനിയ ഇയ്യപ്പൻ പുറത്തുവിട്ടത്.ഈ അടുത്ത് ഏറ്റവും കൂടുതൽ ഹിറ്റായ ഗാനങ്ങളിൽ ഒന്നായിരുന്നു അതിരനിലെ പവിഴമഴ എന്ന ഗാനം. ഫഹദ് ഫാസിലും സാനിയ ഇയ്യപ്പനും ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുകയാണ് സാനിയ അയ്യപ്പൻ ഇപ്പോൾ.ഗാനത്തിന് വലിയവരവേൽപ്പ് തന്നെയാണ് സോഷ്യൽ മീഡിയ ലോകത്ത് നിന്ന് ലഭിക്കുന്നത്.സാനിയയുടെ ശബ്ദം നല്ലതാണെന്നും ഇനിയും പാടണമെന്നും കുറെയധികം ആളുകൾ പറയുന്നുണ്ട്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ ഗാനം കണ്ടു കഴിഞ്ഞു