മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പ് നിർമ്മിച്ച ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഇപ്പോൾ ചിത്രത്തെ തേടി വലിയ ഒരു നേട്ടം എത്തിയിരിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. നിർമ്മാതാവ് നെൽസൺ ഐപ്പ് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രം 45 ദിവസങ്ങളിലായി 104 കോടിയാണ് ഇതുവരെ സ്വന്തമാക്കിയത്. മലയാള സിനിമയ്ക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളും ഒന്നടങ്കം സ്വീകരിച്ച് ഈ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുന്നതിലൂടെ മലയാള സിനിമയുടെ മറ്റൊരു ലെവൽ വ്യക്തമാവുകയാണ്.